ഖത്തറിനു മുന്നില്‍ പോലും ഇന്ത്യ സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

 
ന്യൂഡെല്‍ഹി: കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുകയാണ് ഇന്ത്യയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ കീഴിലെ എട്ടു വര്‍ഷക്കാലം ഭാരതത്തിന് നാണക്കേടു കൊണ്ടു തലതാഴ്‌ത്തേണ്ടിവന്നതായി സ്വാമി ട്വിറ്ററില്‍ കുറിച്ചു. പ്രവാചക നിന്ദയുടെ പേരില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്ത പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.

‘ലഡാക്കില്‍ ചൈനയുടെ മുന്നില്‍ നമ്മള്‍ മുട്ടിലിഴഞ്ഞു,  റഷ്യയ്ക്കു മുന്നില്‍ മുട്ടു മടക്കി, ക്വാഡില്‍ അമേരിക്കയുടെ മുന്നില്‍ പതുങ്ങി. കൊച്ചു രാജ്യമായ ഖത്തറിനു മുന്നില്‍ പോലും പോലും സാഷ്ടാംഗ നമസ്‌കാരം ചെയ്യുന്നു. വിദേശ നയത്തിന്റെ പിഴവാണ് ഇത്’- സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റില്‍ പറയുന്നു.