വടക്കന്‍ പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ വന്‍ സ്‌ഫോടനം

ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനില്‍ വന്‍സ്ഫോടനം. പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് കന്റോണ്‍മെന്റ് മേഖലയിലാണ് സ്ഫോടന ഉണ്ടായത്. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

സിയാല്‍കോട്ടില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും വന്‍ തീപിടിത്തമുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആയുധസംഭരണ കേന്ദ്രമാണ് ഇതെന്നാണ് പ്രാഥമിക സൂചന. സിയാല്‍കോട്ടില്‍ ഉണ്ടായ സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.