സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി

ന്യൂഡെൽഹി: രാജ്യത്ത് അടിയന്തര ആവശ്യങ്ങൾക്കായി ഒരു വാക്സിന് കൂടി അനുമതി നൽകി. സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിനാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

രാജ്യത്തെ ഒമ്പതാം കൊറോണ വാക്സിനാണ് ഇത്. കൊറോണയ്ക്ക് എതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.