ഹോങ്കോങ്: തായ്വാന് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് തായ് വാനെ ഭീഷണിയിലാക്കി വീണ്ടും ചൈനീസ് യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്കു ഞായറാഴ്ച ചൈനയുടെ 39 യുദ്ധവിമാനങ്ങളെത്തിയതായി തായ്വാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയ്ക്കു മുന്നറിയിപ്പു നല്കാന് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായും തായ്വാന് വ്യക്തമാക്കി.
അതേസമയം, ചൈനയ്ക്കു തിരിച്ചടിയെന്നോണം യു.എസ്. പടക്കപ്പലുകള്‍ ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചു. യു.എസ്.എസ്. കാള്‍ വിന്‍സണ്‍, യു.എസ്.എസ്. ഏബ്രഹാം ലിങ്കണ് എന്നിവയാണു ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചത്. ഫിലിപ്പീന് കടലില്‍ യു.എസും ജപ്പാന് നാവികസേനയും ശക്തിപ്രകടനം നടത്തിയതിനു പിന്നാലെയാണു ചൈനീസ് വിമാനങ്ങള്‍ തായ്വാനില് നുഴഞ്ഞുകയറിയത്.
24 ജെ-16 യുദ്ധവിമാനങ്ങളും 10 ജെ-10 യുദ്ധവിമാനങ്ങളും അണ്വായുധം വഹിക്കുന്ന എച്ച്-6 ബോംബറും അതിര്‍ത്തി ലംഘിച്ചവയില്‍ ഉള്‍പ്പെടും. ചൈന സാഹസിക നീക്കം ഉപേക്ഷിക്കണമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍ ആവശ്യപ്പെട്ടു. ചൈനയുടെ യുദ്ധവിമാനങ്ങളെ നേരിടാന്‍ കരുത്തുള്ള പൈലറ്റുമാര്‍ തായ്വാന് വ്യോമസേനയിലുണ്ടെന്നും ഇനിയൊരു കടന്നുകയറ്റമുണ്ടായാല്‍ പ്രത്യാക്രമണമുണ്ടാകുമെന്നും തായ്വാന് മുന്നറിയിപ്പു നല്കി.
തായ്വാന് തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. ഫിലിപ്പീന് കടലില്‍ നടന്ന നാവികാഭ്യാസത്തില്‍ 10 യു.എസ്. യുദ്ധക്കപ്പലുകളാണു പങ്കെടുത്തത്. ഇവിടെനിന്നാണ് യു.എസ്.എസ്. കാള്‍ വിന്‍സണ്‍, യു.എസ്.എസ്. ഏബ്രഹാം ലിങ്കണ് എന്നിവ ദക്ഷിണ ചൈനാ കടലിലേക്കു നീങ്ങിയത്.
തായ്വാന്, വിയറ്റ്നാം, മലേഷ്യ, ബ്രുണൈ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലില്‍ അവകാശം ഉന്നയിക്കുന്നുണ്ട്. ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണു ചൈനയ്ക്കു താല്പര്യം.തായ്വാനെ ഭീഷണിയിലാക്കി ചൈനീസ് യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം ഹോങ്കോങ്: തായ്വാന് തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെട്ട് തായ് വാനെ ഭീഷണിയിലാക്കി വീണ്ടും ചൈനീസ് യുദ്ധവിമാനങ്ങളുടെ നുഴഞ്ഞുകയറ്റം. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്കു ഞായറാഴ്ച ചൈനയുടെ 39 യുദ്ധവിമാനങ്ങളെത്തിയതായി തായ്വാന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനയ്ക്കു മുന്നറിയിപ്പു നല്കാന് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായും തായ്വാന് വ്യക്തമാക്കി. അതേസമയം, ചൈനയ്ക്കു തിരിച്ചടിയെന്നോണം യു.എസ്. പടക്കപ്പലുകള്‍ ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചു. യു.എസ്.എസ്. കാള്‍ വിന്‍സണ്‍, യു.എസ്.എസ്. ഏബ്രഹാം ലിങ്കണ് എന്നിവയാണു ദക്ഷിണ ചൈനാ കടലില്‍ പ്രവേശിച്ചത്. ഫിലിപ്പീന് കടലില്‍ യു.എസും ജപ്പാന് നാവികസേനയും ശക്തിപ്രകടനം നടത്തിയതിനു പിന്നാലെയാണു ചൈനീസ് വിമാനങ്ങള്‍ തായ്വാനില് നുഴഞ്ഞുകയറിയത്. 24 ജെ-16 യുദ്ധവിമാനങ്ങളും 10 ജെ-10 യുദ്ധവിമാനങ്ങളും അണ്വായുധം വഹിക്കുന്ന എച്ച്-6 ബോംബറും അതിര്‍ത്തി ലംഘിച്ചവയില്‍ ഉള്‍പ്പെടും. ചൈന സാഹസിക നീക്കം ഉപേക്ഷിക്കണമെന്ന് തായ്വാന് പ്രസിഡന്റ് സായ് ഇങ് വെന്‍ ആവശ്യപ്പെട്ടു. ചൈനയുടെ യുദ്ധവിമാനങ്ങളെ നേരിടാന്‍ കരുത്തുള്ള പൈലറ്റുമാര്‍ തായ്വാന് വ്യോമസേനയിലുണ്ടെന്നും ഇനിയൊരു കടന്നുകയറ്റമുണ്ടായാല്‍ പ്രത്യാക്രമണമുണ്ടാകുമെന്നും തായ്വാന് മുന്നറിയിപ്പു നല്കി. തായ്വാന് തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. ഫിലിപ്പീന് കടലില്‍ നടന്ന നാവികാഭ്യാസത്തില്‍ 10 യു.എസ്. യുദ്ധക്കപ്പലുകളാണു പങ്കെടുത്തത്. ഇവിടെനിന്നാണ് യു.എസ്.എസ്. കാള്‍ വിന്‍സണ്‍, യു.എസ്.എസ്. ഏബ്രഹാം ലിങ്കണ് എന്നിവ ദക്ഷിണ ചൈനാ കടലിലേക്കു നീങ്ങിയത്. തായ്വാന്, വിയറ്റ്നാം, മലേഷ്യ, ബ്രുണൈ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ദക്ഷിണ ചൈനാ കടലില്‍ അവകാശം ഉന്നയിക്കുന്നുണ്ട്. ഇതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണു ചൈനയ്ക്കു താല്പര്യം.