ചെന്നൈ: തമിഴ്നാട്ടിലും കര്‍ണാടകയിലും കൊറോണ വ്യാപനം രൂക്ഷമായി. ഇരു സംസ്ഥാനങ്ങളിലുമായി മുപ്പതിനായിരത്തോളം പേര്‍ക്ക് രോഗബാധ. കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 5 പേര് മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണ്.15,379 പേര്‍ക്കാണ വൈറസ് ബാധ. സംസ്ഥാനത്ത് ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. 6484 പേരാണ് രോഗികള്‍. പതിനെട്ടിന് മേലെയാണ് ടിപിആര്‍.
മുംബൈയില്‍ മാത്രം 11,647 പേര്‍ക്കാണ് കൊറോണ. രണ്ട് പേര് മരിച്ചു.നഗരത്തില്‍ മാത്രം ചികിത്സയിലുള്ളവര്‍ ഒരുലക്ഷം കടന്നു. ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര് മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.