ന്യൂയോർക്കിൽ വൻ തീപിടിത്തം; കുട്ടികളുൾപ്പടെ 19 പേർ മരിച്ചു

ന്യൂയോർക്ക്: അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ ന്യൂയോർക്കിൽ 9 കുട്ടികളുൾപ്പടെ 19 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

63 പേർക്ക് പൊള്ളലേറ്റതായി ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ തീപ്പിടിത്തങ്ങളിലൊന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ സമയം ഞായറാഴ്ച രാവിലെയായിരുന്നു രാജ്യത്തെ നടുക്കിയ തീപ്പിടിത്തം. ഈസ്റ്റ് 181 സ്ട്രീറ്റിലെ 19- സ്റ്റോറി ബിൾഡിങ് എന്ന അപ്പാർട്ട്മെന്റിലെ രണ്ടും മൂന്നും നിലകളാണ് അഗ്നിക്കിരയായത്.

ഇരുന്നോറോളം ഫയർഫോഴ്സ് ജീവനക്കാർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. മരണനിരക്ക് ഇനിയും ഉയർന്നേൽക്കുമെന്ന് ആശങ്കപ്പെടുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.