ഇന്ത്യയെ ഭീതിയിലാഴ്ത്തി ഒമിക്രോണ്‍, കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; 33,750 പേർക്ക് കൊറോണ

ന്യൂഡെൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി ഒമിക്രോണ്‍, കൊറോണ രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,700 ആയി. 510 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നിലുള്ള ഡെല്‍ഹിയിലെ 351 പേരില്‍ രോഗബാധ കണ്ടെത്തി.കേരളമാണ് മൂന്നാമതുള്ളത്. 166 പേരിലാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ മാത്രം രോഗമുക്തരായി. ഗുജറാത്ത്(136), തമിഴ്‌നാട്(121), രാജസ്ഥാന്‍(120) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 33,750 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 10,846 പേര്‍ രോഗമുക്തരായി. നിലവില്‍ 1,45,582 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 123 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയര്‍ന്നു. ആകെ രോഗമുക്തരുടെ എണ്ണം 3,42,95,407 ആയി.