ആശങ്ക വളർത്തി സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 44 പേർക്ക് കൂടി കൊറോണയുടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് 107 പേർക്കാണ് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്.

27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശ്ശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് പുതുതായി ഒമിക്രോൺ ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

ആകെ രോഗം ബാധിച്ചവരിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയവർ 41 പേരാണ്. 52 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം വന്നവർ 14 പേരാണ്.