വീണ്ടെടുപ്പ് അസാധ്യം; ചിലപ്പോൾ വർഷങ്ങൾ വേണ്ടിവന്നേക്കാം: കാലിഫോര്‍ണിയയിലെ ഭൂഗര്‍ഭ ജലസ്രോതസ്സും വറ്റി

സക്രമെൻ്റോ: കാലിഫോർണിയയിലുള്ള കാർഷികവിളകളുടെ ഭൂരിഭാഗവും പ്രദേശത്തുള്ള ജലസ്രോതസ്സുകളെ ആശ്രയിച്ചാണ്. എന്നാൽ സമീപകാലത്തുണ്ടായ കടുത്ത വരൾച്ചയും മറ്റും ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകളെ പോലും ഭൂരിഭാഗവും വറ്റിച്ച് കഴിഞ്ഞു. ഉപരിതലത്തിലെ ജലസ്രോതസ്സുകൾ വറ്റുമ്പോൾ ഭൂമിക്കടിയിലുള്ള ഉറവിടങ്ങളെയാണ് കൂടുതലായും ആശ്രയിക്കുക. കാലിഫോർണിയയിലുള്ള ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകളുടെ പരിപാലനത്തിലുള്ള അപാകത സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളെയും 30 അടിയോളം മുക്കി. സാൻ ഏൻഡ്രിയാസ് മേഖലയിലുള്ള ഭൂചലനത്തിന്റെ തോതിലും വൻ വർധനയാണുണ്ടായത്.

ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകൾ പൂർണമായും വറ്റിയ സ്ഥിതിക്ക് വീണ്ടെടുക്കൽ അസാധ്യമാണെന്നത് മാത്രമല്ല പലപ്പോഴും ഇതിനായി പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കാം. ഭൂമിക്കടിയിലെ ജലസ്രോതസ്സുകളെ കുറിച്ച് പഠിക്കുന്നത് ശ്രമകരമാണ്. പരീക്ഷിക്കാവുന്ന മാർഗങ്ങൾക്ക് ഒക്കെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലുണ്ടായ കടുത്ത വരൾച്ചയിൽ നിന്ന് കാലിഫോർണിയയിലെ ജലസ്രോതസ്സുകൾ കര കയറിയിട്ടില്ല. ഭൂമിക്കടിയിലുള്ള എത്ര വെള്ളമാണ് ഉപയോഗിക്കാനായി എടുക്കുന്നതെന്നും അവ എത്ര സമയം എടുത്താണ് വീണ്ടെടുപ്പ് നടത്തുന്നതെന്നും അറിയാൻ രണ്ട് തരത്തിലുള്ള പഠനങ്ങൾ ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകളുടെ പ്രകൃതമറിയാനായി സാധാരണയായി ഹൈഡ്രോലോജിക്ക് പോലെയുള്ള മാതൃകകളാണ് ഉപയോഗിക്കുന്നത്. ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പ് കാലാവസ്ഥാ വ്യതിയാനത്തെയും അടിസ്ഥാനമാക്കിയായിരിക്കും. 28 സ്ക്വയർ കിലോമീറ്റർ വരുന്ന പ്രദേശത്തുള്ള ജലമാണ് 2012 നും 2016 നുമിടയിലുള്ള വരൾച്ചയിൽ വറ്റിപ്പോയത് എന്നാലൽ 2010-11 കാലഘട്ടത്തിൽ 34 ശതമാനം വരുന്ന പ്രദേശമാണ് വീണ്ടെടുപ്പ് നടത്തിയതെങ്കിൽ 2017 -2019 നുമിടയിൽ 19 ശതമാനം വരുന്ന പ്രദേശം മാത്രമാണ് വീണ്ടെടുക്കൽ പ്രക്രിയക്ക് വിധേയമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുള്ള കാലാവസ്ഥാ പാറ്റേണുകൾ തുടരുകയാണെങ്കിൽ അടുത്ത 20 വർഷത്തിനുള്ളിൽ ജലസ്രോതസ്സുകളിൽ ഗണ്യമായ തോതിൽ വറ്റിത്തീരുമെന്നാണ് നിഗമനം.