രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ധാ​രാ​വി​യി​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു

മുംബൈ: രാ​ജ്യ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാ​യ ധാ​രാ​വി​യി​ൽ ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ടാ​ൻ​സാ​നി​യ​യി​ൽ നി​ന്നും എ​ത്തി​യാ​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും ഭാ​ര്യാ​സ​ഹോ​ദ​ര​നും ഇ​ന്ന് രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ധാ​രാ​വി​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ണ്‍ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്. ക​ർ​ണാ​ട​ക, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.