ഒ​മി​ക്രോ​ൺ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ൽ പ​ട​രു​ന്നു

ലണ്ടൻ: കൊറോണയുടെ തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ൽ പ​ട​രു​ന്നു. യു​കെ​യി​ൽ ക്രി​സ്മ​സോ​ടെ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ 60,000 ആ​യി ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് സാം​ക്ര​മി​ക​രോ​ഗ വി​ദ​ഗ്ധ​ൻ ജോ​ൺ എ​ഡ്മ​ണ്ട്സ്.

പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ല​ണ്ട​ൻ സ്കൂ​ൾ ഓ​ഫ് ഹൈ​ജീ​ൻ ആ​ൻ​ഡ് ട്രോ​പ്പി​ക്ക​ൽ മെ​ഡി​സി​നി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ഡ്മ​ണ്ട്സി​നെ ഉ​ദ്ധ​രി​ച്ച് ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. റോ​യ​ൽ സൊ​സൈ​റ്റി ഓ​ഫ് മെ​ഡി​സി​ൻ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ ദ​ശ​ല​ക്ഷം ക​വി​യു​മെ​ന്ന് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സാ​ജി​ദ് ജാ​വി​ദ് ബു​ധ​നാ​ഴ്ച ഹൗ​സ് ഓ​ഫ് കോ​മ​ൺ​സി​ൽ അ​റി​യി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ഏ​ക​ദേ​ശം 10,000 കേ​സു​ക​ളാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്- ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ത്തെ ഒ​മി​ക്രോ​ണി​ന്‍റെ വ​ള​ർ​ച്ചാ നി​ര​ക്കും ഇ​ര​ട്ടി​യാ​കാ​ൻ എ​ടു​ക്കു​ന്ന സ​മ​യ​വും പ​രി​ശോ​ധി​ച്ചാ​ൽ വ​രു​ന്ന ര​ണ്ട് മു​ത​ൽ നാ​ല് ആ​ഴ്ച​ക​ൾ വ​രെ​യു​ള്ള കോ​വി​ഡ് കേ​സു​ക​ളി​ൽ പ​കു​തി​യും ഒ​മി​ക്രോ​ൺ ആ​യി​രി​ക്കു​മെ​ന്ന് യു​കെ ആ​രോ​ഗ്യ സു​ര​ക്ഷാ ഏ​ജ​ൻ​സി പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ഒ​മി​ക്രോ​ൺ വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ർ​ഗ​മെ​ന്ന് എ​ഡ്മ​ണ്ട്സ് ചൂ​ണ്ടി​ക്കാ​ട്ടി.