തമിഴ്നാട്ടിലും ഒമിക്രോൺ ഭീതി; ര​ണ്ടു യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​മി​ക്രോ​ണെ​ന്ന് സം​ശ​യം

ചെ​ന്നൈ: തമിഴ്നാട്ടിലും ഒമിക്രോൺ ഭീതി.വി​ദേ​ശ​ത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് വ​ന്ന ര​ണ്ടു യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​മി​ക്രോ​ണെ​ന്നാ​ണ് സം​ശ​യം. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു.

സ​ര്‍​ക്കാ​ര്‍ അ​റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ടു പേ​ര്‍​ക്കാ​ണ് കൊറോണ സ്ഥി​രീ​ക​രി​ച്ച​ത്. കൊറോണ ബാ​ധി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ കു​ട്ടി​യാ​ണ്.

ഇ​വ​ര്‍ സിം​ഗ​പൂ​ര്‍, യു​കെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണെ​ത്തി​യ​ത്. യു​കെ​യി​ല്‍ നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് കു​ഞ്ഞ് എ​ത്തി​യ​ത്. ഇ​വ​രു​ടെ സാം​മ്പി​ള്‍ ജീ​നോം സീ​ക്വ​ന്‍​സിം​ഗി​നാ​യി അ​യ​ച്ചു.

പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കു. അ​തേ​സ​മ​യം, സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി മാ ​സു​ബ്ര​ഹ്മ​ണ്യ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.