കൊറോണ വ്യാപനം; ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ

വിയന്ന: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ 20 ദിവസത്തേക്കാണ് ലോക്ഡൗൺ. വാക്സിനെടുക്കാത്തവരുടെ എണ്ണം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓസ്ട്രിയയിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവന്നതെന്ന് ചാൻസിലർ അലക്സാണ്ടർ ഷാലൻ ബെർഗ് പറഞ്ഞു.

അതിനിടെ, ഓസ്ട്രിയയിലെ എല്ലാ പൗരന്മാർക്കും വാക്സിനേഷൻ നിർബന്ധമാക്കി. ഏറ്റവും വിഷമകരവുമായ ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന്, അല്ലെങ്കിൽ 2022 ഫെബ്രുവരി 1-ന് മുമ്പായി ഓസ്ട്രേലിയയിൽ എല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാക്കുകയാണ്.

വാക്സിനേഷൻ സ്വീകരിക്കാൻ മടിക്കുന്നവരെ ഷാലൻബർഗ് രൂക്ഷമായി വിമർഷിക്കുകയും ചെയ്തു. വാക്സിനേഷൻ സ്വീകരിക്കാത്തവർ ആരോഗ്യ മേഖലയ്ക്ക് കടുത്ത ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.