ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​യി അ​തി​ർ​ത്തി തു​റ​ന്ന് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കാ​യി അ​തി​ർ​ത്തി തു​റ​ന്ന് അ​മേ​രി​ക്ക. 20 മാ​സ​ത്തോ​ളം നീ​ണ്ട യാ​ത്രാ വി​ല​ക്കാ​ണ് അ​മേ​രി​ക്ക നീ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ണ് യാ​ത്രാ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

യു​കെ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഉ​ൾ​പ്പെ​ടെ 30 ൽ ​അ​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​എ​സ് ഇ​ത​ര പൗ​ര​ന്മാ​രെ ഇ​ത് ബാ​ധി​ച്ചു. കോ​വി​ഡ് ത​ട​യാ​ൻ 2020 ന്‍റെ തു​ട​ക്ക​ത്തി​ൽ ചൈ​ന​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​യി യു​എ​സ് അ​തി​ർ​ത്തി​ക​ൾ ആ​ദ്യം അ​ട​ച്ചു. പി​ന്നീ​ട് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും ബാ​ധ​ക​മാ​ക്കി.

പു​തി​യ നി​യ​മ പ്ര​കാ​രം, വി​ദേ​ശ യാ​ത്ര​ക്കാ​ർ വി​മാ​നം ക​യ​റു​ന്ന​തി​ന് മു​മ്പ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്ക​ണം. യാ​ത്ര​യ്ക്ക് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ലു​ള്ള കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്പ​ർ​ക്ക പ​ട്ടി​ക വി​വ​ര​ങ്ങ​ളും കൈ​മാ​റ​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ എ​ത്തി​യാ​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രി​ല്ല.

കാ​ന​ഡ, മെ​ക്സി​ക്കോ അ​തി​ർ​ത്തി​ക​ളും വാ​ക്സി​ൻ പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ച​വ​ർ​ക്കാ​യി തു​റ​ക്കും. അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ക്കാ​ൻ മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​ക​ളി​ൽ ത​മ്പ​ടി​ച്ച കു​ടി​യേ​റ്റ​ക്കാ​ർ​ക്കും പു​തി​യ നി​യ​മം സ​ഹാ​യ​ക​ര​മാ​കും.