കൊറോണ ചികിത്സയിലടക്കം പ്രയോജനകരമായ നൂതന സംവിധാനം വികസിപ്പിച്ച് വിദഗ്ധർ

വാഷിംഗ്ടൺ: കൊറോണ ചികിത്സയിലടക്കം പ്രയോജനകരമായ നൂതന സംവിധാനം വികസിപ്പിച്ച് വിദഗ്ധർ . ശരീരത്തിലെ ആന്തരികാവയങ്ങളുടെ ഉള്ളറകൾ കൃത്യമായി കണ്ടും മനസ്സിലാക്കിയും രോഗനിർണയം നടത്തതാണ് സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു. ഫെയ്‌സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ പ്രസില്ല ചാനും ചേർന്നു രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

കൊറോണ ചികിത്സയിൽ അതിനിർണായകമായ ശ്വാസകോശ പരിശോധനയ്ക്ക് വരെ ഉപകരിക്കുന്ന ഏറ്റവും തെളിച്ചവും കൃത്യതയും വ്യക്തതയുമുള്ള എക്സ്റേ വികസിപ്പിച്ചുവെന്നാണ് സക്കർബർഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ശ്വാസകോശ പൊതുചിത്രം, അതിനുള്ളിൽ രക്തധമനികൾ, അറകൾ തുടങ്ങിയവ വ്യക്തമാകുന്ന ത്രിമാന ചിത്രവും ഒപ്പം പങ്കുവച്ചു. ഇതിന്റെ പ്രവർത്തനവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.

നിർമിതബുദ്ധി ഉപയോഗിക്കുന്ന എക്സ്റേ, സിടി, എംആർഐ സ്കാനുകൾ തുടങ്ങിയവ വഴി വളരെ നേരത്തെ രോഗം കണ്ടെത്താനുള്ള സംവിധാനം സമീപഭാവിയിൽ വരുമെന്നും സക്കർബർഗ് വ്യക്തമാക്കി.