Home World പിതാവ് മരിച്ച് കിടക്കുമ്പോൾ ശവപ്പെട്ടിയുടെ അടുത്ത് നിന്ന് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് താരമാകാൻ ശ്രമം; മോഡൽ ജെയ്ൻ റിവറക്കെതിരേ രൂക്ഷ വിമർശനം

പിതാവ് മരിച്ച് കിടക്കുമ്പോൾ ശവപ്പെട്ടിയുടെ അടുത്ത് നിന്ന് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് താരമാകാൻ ശ്രമം; മോഡൽ ജെയ്ൻ റിവറക്കെതിരേ രൂക്ഷ വിമർശനം

0

ഫ്‌ളോറിഡ: വ്യക്തി ജീവിതത്തിലെ എന്തും ലൈക്കും ഷെയറും കിട്ടാനും പബ്ലിസിറ്റിക്കും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നവർക്ക് മുന്നിലിതാ വ്യത്യസ്തമായ മറ്റൊരു സംഭവം. സ്വന്തം പിതാവ് മരിച്ച് കിടക്കുമ്പോൾ ശവപ്പെട്ടിയുടെ അടുത്ത് നിന്ന് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് താരമാകാൻ ശ്രമിച്ച മോഡൽ ജെയ്ൻ റിവറക്കെതിരേ രൂക്ഷ വിമർശനം ശക്തമാകുകയാണ്. ഒരു ഫോട്ടോ മാത്രമല്ല ജെയ്ൻ പങ്കുവെച്ചത്.

ഫോട്ടോകളുടെ പരമ്പര തന്നെയാണ് ജെയ്ൻ പങ്കുവെച്ചത്. ‘ചിത്രശലഭം പറന്നുപോയി. നിത്യശാന്തി നേരുന്നു പപ്പ, നിങ്ങളായിരുന്നു എന്റെ അടുത്ത സുഹൃത്ത്’ ഇതായിരുന്നു ജെയ്ൻ ഫോട്ടോ പങ്കുവെച്ച് നൽകിയ അടിക്കുറിപ്പ്. ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ജെയ്‌ന് നേരിടേണ്ടി വന്നത്.

അതോടെ ചിത്രങ്ങൾ ജെയ്ൻ നീക്കം ചെയ്തു. കറുത്ത ഡ്രസ്സാണ് ഇവർ ധരിച്ചിരുന്നത്. പല പോസിലുള്ള ചിത്രങ്ങളിൽ എല്ലാത്തിലും ഇവർ ചിരിച്ചാണ് നിൽക്കുന്നത്. വിമർശനങ്ങൾ കടുത്തതോടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം തന്നെ ജെയ്‌ന് ഡിലീറ്റ് ചെയ്യേണ്ടി വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here