സൗ​ദി​യി​ലെ കിം​ഗ് അ​ബ്ദു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം

കെ​യ്റോ: സൗ​ദി​യി​ലെ കിം​ഗ് അ​ബ്ദു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സൗ​ദി​യു​ടെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ജി​സാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

സൗ​ദി സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ർ​ക്കും മൂ​ന്ന് ബം​ഗ്ലാ​ദേ​ശി​ക​ൾ​ക്കും ഒ​രു സു​ഡാ​ൻ സ്വ​ദേ​ശി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ മു​ൻ​വ​ശ​ത്തെ ജ​നാ​ല​ക​ളും ത​ക​ർ​ന്നു. യെ​മ​നി​ലെ സാ​യു​ധ വി​മ​ത സം​ഘ​മാ​യ ഹൂ​തി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

എ​ന്നാ​ൽ ഇ​വ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സൗ​ദി​യെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി​ക​ൾ നി​ര​ന്ത​രം ആ​ക്ര​മ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.