മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രായ മ​രി​യ റേ​സിനും ദി​മി​ത്രി മു​റാ​തോ​വിനും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം

ഡോഡോമ: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. മ​രി​യ റേ​സ, ദി​മി​ത്രി മു​റാ​തോ​വ് എ​ന്നീ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര​ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് ഇ​വ​രെ പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​ക്കി​യ​ത്.

ഫി​ലി​പ്പീ​ന്‍​സ്സ് സ്വദേ​ശി​നി​യാ​ണ് മ​രി​യ റേ​സ. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നേ​ടു​ന്ന​തി​നാ​യി അ​ധി​കാ​ര വ​ര്‍​ഗ​ത്തോ​ടാ​ണ് ഇ​വ​ര്‍ പോ​രാ​ടി​യ​ത്. അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​ന് 2012ല്‍ ​സ്ഥാ​പി​ച്ച റാപ്പര്‍ എ​ന്ന ഡി​ജി​റ്റ​ല്‍ മീ​ഡി​യ സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ല്‍ ഒ​രാ​ളാ​ണ് മ​രി​യ.

റ​ഷ്യ​ന്‍ സ്വ​ദേ​ശി​യാ​ണ് ദി​മി​ത്രി മു​റാ​തോ​വ്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​മാ​ണ് ദി​മി​ത്രി ന​ട​ത്തി​യ​ത്. നോ​വാ​ജോ ഗ​സ​റ്റ​യു​ടെ സ്ഥാ​പ​ക​രി​ലൊ​രാ​ലാ​ണ് ദി​മി​ത്രി.