അ​മേ​രി​ക്ക​യിൽ കൊറോണ പ്ര​തി​രോ​ധ വാ​ക്സി​ന്‍ ബൂ​സ്റ്റ​ർ ഡോ​സ് വിതരണം തുടങ്ങി; ജോ ​ബൈ​ഡ​നും ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യിൽ കൊറോണ പ്ര​തി​രോ​ധ വാ​ക്സി​ന്‍റെ ബൂ​സ്റ്റ​ർ ഡോ​സ് വിതരണം തുടങ്ങി. 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും ഗു​രു​ത​ര​രോ​ഗ​ങ്ങ​ളു​ള്ള​വ​ർ​ക്കു​മാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് വാക്സീ​ൻ ന​ൽ​കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച​യാ​ണ് ബൈ​ഡ​ൻ ഫൈ​സ​ർ വാ​ക്സി​ന്‍റെ മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ർ ഡോ​സാ​യി സ്വീ​ക​രി​ച്ച​ത്.

മഹാമാരിയെ ​ ചെ​റു​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും, ന​മ്മു​ടെ കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി നി​ല​നി​ർ​ത്താ​നും, ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​നും, ന​മ്മു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും, എ​ല്ലാ​വ​ർ​ക്കും പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​ക​ണ​മെ​ന്ന് അറിയാ​മെ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ബൈ​ഡ​ൻ പ​റ​ഞ്ഞു.

വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ സ്വന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​നും ചു​റ്റു​മു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും ക​ഴി​യു​മെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​യി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സ് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

കൊറോണ പ്ര​തി​രോ​ധ വാ​ക്സി​നാ​യ ഫൈ​സ​ർ വാ​ക്സീ​നാ​ണ് ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് എ​ടു​ത്ത് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് മൂ​ന്നാം ഡോ​സ് ബൂ​സ്റ്റ​ർ ഡോ​സാ​യി ന​ൽ​കു​ന്ന​ത്.