ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് ഭീകരര്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. നിനവെ പ്രവശ്യ സ്വദേശിയായ ഖലീദ് അല്‍ സര്‍ഹീദ് എന്നയാളാണ് കൊല്ലപ്പെട്ടത്.
മഖ്മൂര്‍ പട്ടണത്തിനടുത്ത ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ ഇറാഖി സൈന്യത്തെ ആക്രമിച്ചിരുന്നു. ഈ ഭീകരരെ നേരിടാന്‍ നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഖലീദ്. അതേസമയം, സംഭവത്തില്‍ രണ്ട് ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. സുരക്ഷാസേന ഇവരെ ചോദ്യം ചെയ്യുകയാണ്.