തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​നെ ഭീ​ക​ര സം​ഘ​ട​ന എ​ന്ന് വി​ളി​ച്ചാൽ ശത്രുക്കളായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്

പെ​ഷ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഭീകരർ (ടി​ടി​പി). ത​ങ്ങ​ളെ ഭീ​ക​ര സം​ഘ​ട​ന എ​ന്ന് വി​ളി​ക്ക​രു​ത്. അ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​രെ ശ​ത്രു​ക്ക​ളാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും പാ​ക് താ​ലി​ബാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ടി​ടി​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഭീ​ക​ര​രും തീ​വ്ര​വാ​ദി​ക​ളു​മാ​യി ത​ങ്ങ​ളെ മു​ദ്ര​കു​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് ടി​ടി​പി ഭീകര വ​ക്താ​വ് മു​ഹ​മ്മ​ദ് ഖു​റാ​സാ​നി സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പി​ൽ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണെ​ന്നും അ​വ​ർ ശ​ത്രു​ക്ക​ളെ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ഖു​റാ​സാ​നി കു​റ്റ​പ്പെ​ടു​ത്തു​ന്നു.

2007ലാ​ണ് തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഭീകര സംഘടന പാ​ക്കി​സ്ഥാ​നി​ൽ രൂ​പീ​കൃ​ത​മാ​യ​ത്. 2008 ഓ​ഗ​സ്റ്റി​ൽ ടി​ടി​പി​യെ പാ​ക് സ​ർ​ക്കാ​ർ‌ നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. നി​ര​വ​ധി ത​വ​ണ പാ​ക്കി​സ്ഥാ​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ സം​ഘ​ട​ന​യാ​ണി​ത്. പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​ട​ന​യാ​യി​രു​ന്നു ഇ​ത്. അ​ഫ്ഗാ​നി​ലു​ള്ള പാ​ക് ഭീ​ക​ര​രി​ൽ ഭൂ​രി​ഭാ​ഗ​വും ടി​ടി​പി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ലി​ബാ​ൻ ഭീകരർ പി​ടി​ച്ചെ​ടു​ത്ത​ത് തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ ഭീകരർ അ​ട​ക്കം പ​ല തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ​യും മ​നോ​വീ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഭ​ര​ണം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ അ​ഫ്ഗാ​ൻ ജ​യി​ലി​ൽ നി​ന്ന് താ​ലി​ബാ​ൻ ഭീകരർ മോ​ചി​പ്പി​ച്ച ഭീ​ക​ര​രി​ൽ കൂ​ടു​ത​ലും തെ​ഹ്‌​രി​ക് ഇ ​താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.