ഇന്തോനേഷ്യയിലെ ജയിലിൽ തീപിടിത്തം; മയക്കുമരുന്ന് കേസിൽ പ്രതികളായ 41 തടവുകാർ വെന്തുമരിച്ചു; 39 പേർക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനത്തിനടുത്തുള്ള തിരക്കേറിയ ജയിലില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ 41 തടവുകാര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജക്കാര്‍ത്തയുടെ പ്രാന്തപ്രദേശത്തുള്ള ടാന്‍ഗെറംഗ് ജയിലിലെ ബ്ലോക്ക് സിയില്‍ ആരംഭിച്ച തീപിടിത്തത്തിന്റെ കാരണം അധികൃതര്‍ ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രാലയത്തിലെ തിരുത്തല്‍ വകുപ്പിന്റെ വക്താവ് റിക അപ്രിയന്തി പറഞ്ഞു.

മയക്കുമരുന്ന് കുറ്റവാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജയിലിലാണ് തീപിടുത്തം ഉണ്ടായത്‌. തന്‍ഗെരാങ് ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ നൂറുകണക്കിന് പോലീസുകാരെയും സൈനികരെയും വിന്യസിച്ചു.

1,225 തടവുകാരെ പാര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ജയിലില്‍ 2,000 ല്‍ അധികം ആളുകള്‍ ഉണ്ടെന്ന് അപ്രിയന്തി പറഞ്ഞു. തീപിടിച്ചപ്പോള്‍ ബ്ലോക്ക് സിയില്‍ 122 കുറ്റവാളികള്‍ ഉണ്ടായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തീ അണച്ചതായും അപകടത്തില്‍പ്പെട്ട എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ പറഞ്ഞു.