മെക്‌സിക്കോയില്‍ വന്‍ ഭൂചലനം; തീവ്രത 7.4

മെക്‌സിക്കോ സിറ്റി: ദക്ഷിണ മെക്സിക്കോയില്‍ വന്‍ ഭൂചലനം. പസഫിക് തീരത്ത് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തി. ഇന്ന് രാവിലെ 7.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് അറിയുന്നത്.

ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതാണാ-് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആളപായം ഉണ്ടായിട്ടുണ്ടോയെന്ന കാര്യം അറിവായിട്ടില്ല. ഗ്വറേറോയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.