താലിബാൻ ഭീകരർക്കിടയിലെ തർക്കത്തിന് പരിഹാരമായില്ല;ഭീകര നേതാവ് മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെ പ്രധാനമന്ത്രിയാക്കാൻ നീക്കം

കാബൂള്‍: താലിബാൻ ഭീകരർ അധികാരം പിടിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അഫ്ഗാനിസ്ഥാനില്‍ അധികാരത്തർക്കം തുടരുന്നു. പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ താലിബാന്‍ ഭീകരർ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. അറിയപ്പെടുന്ന ഭീകര നേതാവ് മുഹമ്മദ് ഹസ്സന്‍ അഖുന്ദിനെയാണ് പ്രധാനമന്ത്രിയായി താലിബാന്‍ ഭീകരഭരണം പരിഗണിക്കുന്നത്.

യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ ഭീകര നേതാവാണ് ഹസ്സന്‍. ഇരുപത് വര്‍ഷമായി താലിബാന്‍ ഭീകരരുടെ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ ഭീകരസര്‍ക്കാരില്‍ മന്ത്രിയായിരുന്നു.

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസ്സന്‍ അറിയപ്പെടുന്നത്. താലിബാൻ ഭീകരരുടെമതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസ്സന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യരോടും മുജാഹിദിനുകളോടും ഒരുപോലെ അകലം പാലിക്കുന്ന ഹസ്സന്‍, പാകിസ്ഥാനില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. പൊതു വേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഹസ്സന്‍, 2010ല്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുല്ലാ ബരാദറിനെ പ്രധാനമന്ത്രിയാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഹഖാനി വിഭാഗം രംഗത്തുവന്നതോടെയാണ് താലിബാൻ ഭീകർക്ക് ഇടയിൽ തര്‍ക്കം രൂക്ഷമായത്