ഈജിപ്ഷ്യൻ സൈന്യം കള്ളക്കടത്ത് തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തു; മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

കെയ്റോ: ഈജിപ്ഷ്യൻ സൈന്യം കള്ളക്കടത്ത് തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടർന്ന് മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു . പലസ്തീനികൾ ഗാസയിലേക്ക് വിവിധ വസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്ന ഈജിപ്ത്-ഗാസ അതിർത്തിയിലുള്ള ഫിലാഡൽഫി ഇടനാഴിക്ക് കീഴിലുള്ള തുരങ്കത്തിലേയ്‌ക്കാണ് ഈജിപ്ഷ്യൻ സൈന്യം വിഷവാതകം കടത്തിവിട്ടത്.

ഈജിപ്തിനും ഗാസയ്‌ക്കും ഇടയിലുള്ള റഫാ അതിർത്തി കടക്കാൻ, പലസ്തീനികൾ ഈ തുരങ്കങ്ങൾ ഉപയോഗിക്കാറുണ്ട് . ഹമാസ് ഭരിക്കുന്ന ഗാസ മേഖലയിലേക്ക് ഭക്ഷണം, ഇന്ധനം, ആയുധങ്ങൾ, വെടിമരുന്ന് എന്നിവയും ഇതുവഴിയാണ് കടത്തുന്നത്. ഈജിപ്ഷ്യൻ സൈന്യം ലക്ഷ്യമിട്ട ഈ തുരങ്കം ഈജിപ്തിലെ സീനായ് ഉപദ്വീപ് മുതൽ ഗാസ മുനമ്പ് വരെ നീളുന്നതാണ്.

ഈജിപ്ത് കള്ളക്കടത്ത് തുരങ്കങ്ങൾ ആക്രമിക്കുന്നത് ഇതാദ്യമായല്ല. 2010 ൽ, ഈജിപ്ഷ്യൻ സൈന്യം ഇത്തരം തുരങ്കങ്ങളിലൊന്നിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടർന്ന് നാല് പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.