അ​ഫ്ഗാ​നി​ൽ ​നി​ന്ന് 120,000 യു​എ​സ് പൗ​ര​ൻ​മാ​രെ​ ഒഴിപ്പിച്ചതായി ജോ ​ബൈ​ഡ​ൻ

വാഷിംഗ്ടൺ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നും ക​ഴി​ഞ്ഞ 17 ദി​വ​സ​ത്തി​നി​ടെ 120,000 യു​എ​സ് പൗ​ര​ൻ​മാ​രെ​യും നി​ര​വ​ധി വി​ദേ​ശ പൗ​ര​ൻ​മാ​രെ​യും അ​ഫ്ഗാ​ൻ പൗ​ര​ൻ​മാ​രെ​യും ഒ​ഴി​പ്പി​ച്ച​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ 20 വ​ർ​ഷ​ത്തെ അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്കം അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ യു​എ​സ് പൗ​ര​ൻ​മാ​രെ ഒ​ഴി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 17 ദി​വ​സ​ത്തി​നു​ള്ളി​ൽ ന​ട​ന്ന​ത് അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ വ​ലി​യ ഒ​ഴി​പ്പി​ക്ക​ലാ​യി​രു​ന്നു. അ​ഫ്ഗാ​നി​ലെ ത​ങ്ങ​ളു​ടെ 20 വ​ർ​ഷ​ത്തെ സൈ​നി​ക നീ​ക്കം അ​വ​സാ​നി​ച്ചു​വെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​ലെ ത​ങ്ങ​ളു​ടെ സൈ​നി​ക ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം എ​ന്നാ​യി​രു​ന്നു സൈ​നി​ക ത​ല​വ​ൻ​മാ​രു​ടെ കാ​ഴ്ച​പ്പാ​ടെ​ന്നും ബൈ​ഡ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.