താലിബാൻ ഭീകരരുടെ അന്ത്യശാസനത്തില്‍ 24 മണിക്കൂറിനകം തീരുമാനം; അമേരിക്ക

വാഷിംഗ്ഡൺ ഡിസി: അമേരിക്കന്‍ സൈന്യം ഓഗസ്റ്റ് 31നകം അഫ്ഗാനിസ്ഥാന്‍ വിടണമെന്ന താലിബാൻ ഭീകരരുടെ അന്ത്യശാസനത്തില്‍ 24 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്ന അന്ത്യശാസനം നടപ്പാക്കുക എളുപ്പമല്ലെന്ന് അമേരിക്ക പറഞ്ഞു.

അമേരിക്കന്‍ സേനാംഗങ്ങള്‍ അഫഗാനില്‍ തുടര്‍ന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇനിയും സംഘര്‍ഷങ്ങളുണ്ടാകുമെന്ന് താലിബാന്‍ ഭീകരരുടെ മുന്നറിയിപ്പ് നല്‍കി. അമേരിക്കയോ ബ്രിട്ടനോ കൂടുതല്‍ സമയം ചോദിക്കുകയാണെങ്കിലും ഉത്തരം ഇല്ല എന്നായിരിക്കുമെന്ന് താലിബാന്‍ ഭീകരരുടെ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു.