തിരിച്ചടിച്ച് അഫ്ഗാൻ പ്രതിരോധ സേന; താലിബാൻ ഭീകരകമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാൻ ഭീകരർക്കെതിരെ തിരിച്ചടിച്ച് അഫ്ഗാൻ സേന. അന്ദറാബ് മേഖലയിൽ താലിബാൻ ഭീകരരുമായി അഫ്ഗാൻ സേനയുടെ പോരാട്ടം തുടരുകയാണ്.

അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാൻ ഭീകരരുടെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാൻ ഭീകരരുടെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.

അതേസമയം താലിബാൻ ഭീകരരോട് ചെറുത്ത് നിൽപ്പ് നടത്തുന്ന അഫ്ഗാൻ സേനയിലെ ഒരാൾ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താലിബാൻ ഭീകരരുടെ സേന പഞ്ച്ഷീർ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്.

പഞ്ച്ഷിർ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്. പാഞ്ച്ഷിറിൽ താലിബാൻ ഭീകരരെ പ്രതിരോധിക്കാൻ നേതൃത്വം നൽകുന്നവരുടെ കൂട്ടത്തിൽ അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്.