രാജ്യത്ത് 30,948 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 15,85,681 സാമ്പിളുകളാണ് പരിശോധിച്ചത്. 403 പേർ കൊറോണ ബാധിച്ച് മരിച്ചു. 38,487 പേർ രോഗമുക്തരായി.

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,24,24,234 ആയി ഉയർന്നു. ആകെ മരണസംഖ്യ 4,34,367 ആയി.

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്. പുതിയ കണക്കുകൾ ആശ്വാസം പകരുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

15,85,681 ടെസ്റ്റുകളാണ് രാജ്യത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയത്. രോഗം ഭേദമായ ആളുകളുടെ എണ്ണം 3,16,36,469 ആയി ഉയർന്നു. 1.34 ശതമാനമാണ് മരണനിരക്ക്.