കാബൂൾ: താലിബാന് ഭീകരർ ഭരണം പിടിച്ച അഫ്ഗാനിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാനാവാത്ത സാഹചര്യമെന്ന് റിപ്പോർട്ടുകൾ. സ്ത്രീകൾക്കെതിരായി ഭീകരർ ‘പരിഷ്കാരങ്ങള്‍’ നടപ്പാക്കി തുടങ്ങി. ജൂലൈ പകുതിയോടെ താലിബാന് പിടിച്ചെടുത്ത പ്രവിശ്യകളില്‍ സ്ത്രീകളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് തുടങ്ങിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ പ്രധാന ബാങ്കായ അസീസി ബാങ്കിലെ ഒമ്പത് വനിതാ തൊഴിലാളികളോട് ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. മൂന്ന് വനിതാ ബാങ്ക് മാനേജര്‍മാരോടടക്കമാണ് ജോലി ഉപേക്ഷിക്കാന്‍ താലിബാന് ആവശ്യപ്പെട്ടത്.
താലിബാന് ഭീകരരാണ് ഇവരെ ആയുധവുമായി വീട്ടില്‍ എത്തിച്ചത്. ഇനി ജോലിക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്കി. ജോലിക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇനി ഇവിടെ ഇതൊക്കെയാണ് സംഭവിക്കുക എന്ന് ഞങ്ങള്‍ക്കറിയാം-അസീസി ബാങ്ക് അക്കൗണ്ട് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന നൂര്‍ ഖട്ടേര റോയിട്ടേഴ്സിനോട് പറഞ്ഞു.
താലിബാന് ഭരണം സ്ത്രീകള്‍ക്ക് ദുഷ്കരമായിരിക്കുമെന്നതിന്റെ സൂചനയായിട്ടാണ് പലരും ഈ സംഭവത്തെ കാണുന്നത്. 2001ല്‍ താലിബാന് ഭരണം അവസാനിപ്പിച്ചതിന് ശേഷം നിരവധി സ്ത്രീകളാണ് വിദ്യാഭ്യാസ മേഖലയിലും മറ്റ് പ്രൊഫഷനുകളിലും ഉയര്‍ന്നുവന്നത്. എന്നാല്‍, താലിബാന് വീണ്ടും ഭരണം പിടിച്ചതോടെ സ്ത്രീകളെ കടുത്ത നിയന്ത്രണത്തില്‍ നിര്‍ത്തുമെന്ന ഭയം വന്നുതുടങ്ങി. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ അവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഭയം കാരണം നശിപ്പിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു.
താലിബാന് ഭീകരവാദികള്‍ അവിവാഹിതരായ യുവതികളെ ലൈംഗീ അടിമകളാക്കാൻ നിര്‍ബന്ധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇനി ബുര്‍ഖ ധരിച്ച്, കുടുംബത്തിലെ പുരുഷന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങാനാകാത്ത കാലത്തേക്ക് സ്ത്രീകള്‍ക്ക് തിരിച്ചുപോകേണ്ടി വരുമെന്ന ഭയമാണ് എല്ലായിടത്തും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ആശങ്കയിലാണ്. താലിബാന് കാലത്ത് പെണ്‍കുട്ടികളെ സ്കൂളിലേക്കയക്കുന്നത് വിലക്കിയിരുന്നു.
ഇത്തവണ പൗരന്മാര്ക്ക് നേരെ ആക്രമണമുണ്ടാകില്ല എന്നാണ് താലിബാന് പറയുന്നത്. എന്നാല്‍, അവരുടെ വാക്ക് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കാബൂളിലെ വിമാനത്താവളത്തില്‍ കണ്ടത്. നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് സ്ത്രീകള്‍ക്ക് വിധിച്ചിരുന്നത്. പൊതുസ്ഥലങ്ങളില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത് എന്നതും ഭീതിതമാണ്.