ന്യൂസിലാന്റ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയിൻസിന്റെ നില അതീവ ഗുരുതരം

വെല്ലിംഗ്ടൺ : ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ന്യൂസിലാന്റ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയിൻസിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ജീവൻ രക്ഷാ ഉപകരങ്ങളുടെ സഹായത്തോടെയാണ് താരത്തിന്റെ ജീവൻ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട്. ഓസ്‌ട്രേലിയയിലെ കാൻബറാ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

ഹൃദയ സംബന്ധമായ അസുഖത്തിന് ക്രിസ് കെയിൻസ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. അതേസമയം ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

1986 – 2006 കാലഘട്ടത്തിലായി 62 ടെസ്റ്റ് മത്സരങ്ങളും 215 ഏകദിന മത്സരങ്ങളും ന്യൂസിലാന്റിനായി താരം കളിച്ചു. ആ കാലഘട്ടത്തിലെ ലോകക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറായിരുന്ന കെയിൻസ് ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് വാതുവെയ്പ് വിവാദത്തിലും ആരോപണ വിധേയനായി.