അമേരിക്കയിൽ ഒരിടവേളയ്ക്ക് ശേഷം കൊറോണ രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു

ന്യൂയോർക്ക്: അമേരിക്കയിൽ ഒരിടവേളയ്ക്ക് ശേഷം കൊറോണ രോഗവ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. അറുപത്തിനായിരത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിയഞ്ച് ലക്ഷം കടന്നു. 6.26 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 35,342 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. 4.19 ലക്ഷം പേർ മരിച്ചു. നിലവിൽ 4.05 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 3.04 കോടി പേർ രോഗമുക്തി നേടി.

ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പത്തൊൻപത് കോടി മുപ്പത്തൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 41.59 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി മുപ്പത്തിയാറ് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.