ബീജിംഗ് : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചൈനയുടെ മധ്യ ഹെനാന്‍ പ്രവിശ്യയുടെ വലിയൊരു ഭാഗവും വെള്ളത്തിനടിയിലായി. ചൈന ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പന്ത്രണ്ട് പേര് മരിക്കുകയും, അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാൽ കണക്കുകൾ ശരിയല്ലെന്നാണ് സൂചന.
1,000 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴയാണെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും കൂടുമെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും, പുറത്തുവരുന്ന വിവരങ്ങളും സൂചിപ്പിക്കുന്നത്.
ചൈനയില്‍ വെള്ളം കയറിയ ട്രെയിനില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി രാജ്യത്ത് പലയിടങ്ങളിലും അതിശക്തമായ മഴയാണ്.