ക്യൂബയിൽ സോ​ഷ്യ​ല്‍​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് ക​മ്യൂ​ണി​സ്റ്റ് സര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി; പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും കാ​ര​ണം അ​മേ​രി​ക്ക​യെന്ന് പ്ര​സി​ഡ​ന്‍റ്

ഹ​വാ​ന: രാജ്യത്ത് പ്ര​ക്ഷോ​ഭം ശക്തമായതിന് പി​ന്നാ​ലെ ക്യൂബയിൽ സോ​ഷ്യ​ല്‍​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് ക​മ്യൂ​ണി​സ്റ്റ് സര്‍​ക്കാ​ര്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, വാ​ട്സാ​പ്പ് തു​ട​ങ്ങി​യ​വ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. സാ​മ്പത്തി​ക​മു​ര​ടി​പ്പും കൊറോണ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​ലെ പ​രാ​ജ​യ​വു​മാ​ണ് ഞാ​യ​റാ​ഴ്ച ആ​യി​ര​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ ക​മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​രി​നെ​തി​രേ പ്രതി​ഷേ​ധി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. നൂ​റു​ക​ണ​ക്കി​നു പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

അതേസമയം സാമ്പത്തിക തകർച്ചയ്ക്കും പ്രതിഷേധങ്ങൾക്കും അമേരിക്കയെ കുറ്റപ്പെടുത്തി ക്യൂബ. “ഭ​ര​ണ​മാ​റ്റം” എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സാ​മൂ​ഹി​ക അ​സ്വ​സ്ഥ​ത​ക​ളെ അമേരിക്ക പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന് ക്യൂ​ബ​ന്‍ പ്ര​സി​ഡ​ന്‍റ് മി​ഗു​വ​ല്‍ ഡ​യ​സ്-​കാ​ന​ല്‍. രാ​ജ്യ​ത്തെ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും കാ​ര​ണം അ​മേ​രി​ക്ക​യും അ​വ​രു​ടെ സാ​മ്പത്തി​ക ഉ​പ​രോ​ധ​വു​മാ​ണെ​ന്ന് ക്യൂ​ബ ആരോപിച്ചു.

ഭ​ര​ണ​കൂ​ടം ത​ട​വി​ലാ​ക്കി​യ പ്ര​തി​ഷേ​ധ​ക്കാ​രെ​യെ​ല്ലാ​വ​രെ​യും പു​റ​ത്തു​വി​ട​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടു. ക്യൂ​ബ​യി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ചും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ടെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് വ​ക്താ​വ് നെ​ഡ് പ്രൈ​സ് പ​റ​ഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്നു. അ​റ​സ്റ്റ് ചെ​യ്ത് ത​ട​ങ്ക​ലി​ലാ​ക്കി​യ പ്ര​തി​ഷേ​ധ​ക്കാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ക്യൂ​ബ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.