കട്ടിലിനടിയിൽ 18 പാമ്പുകൾ; ഞെട്ടലിൽ വീട്ടുകാർ

ജോര്‍ജിയ: കട്ടിലിനടിയിൽ 18 പാമ്പുകളെ കണ്ടെത്തിയതോടെ വീട്ടുകാർ ഞെട്ടി. ജോര്‍ജിയയിലെ ഒരു വീട്ടിലാണ് സംഭവം. ട്രിഷ് വില്‍ഷര്‍ എന്ന യുവതിയാണ് കിടപ്പു മുറിയിൽ പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാമ്പിന്റെ കൂട്ടത്തെ കണ്ടെത്തിയത്.

ആദ്യം ഒരു പാമ്പ് തറയിലൂടെ ഇഴഞ്ഞ് നീങ്ങുന്നതാണ് ശ്രദ്ധയിൽപ്പെട്ടത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടു. ഇതോടെ ഇവര്‍ പേടിച്ച്‌ ഭര്‍ത്താവ് മാക്സിനെ വിവരമറിയിച്ചു. മുറിയിലെത്തിയ മാക്സ് പരിശോധിച്ചപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ പതുങ്ങിയിരിക്കുന്ന പതിനെട്ടോളം പാമ്പുകളെയായിരുന്നു.

ആദ്യം ഭയന്നെങ്കിലും വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പുകളാണെന്ന് മനസിലാക്കി. ഇവയെ പിടിച്ച്‌ ലിനന്‍ ബാഗിലാക്കി ആളൊഴിഞ്ഞ് പ്രദേശത്ത് കൊണ്ടുപോയി തുറന്നുവിട്ടു. ഇതോടെയാണ് വീട്ടുകാരുടെ ഞെട്ടൽ മാറിയത്.