ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പ്രക്ഷോഭം; തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ

വാഷിംഗ്ടണ്‍: ക്യൂബയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ക്യൂബന്‍ ജനതക്ക് സമാധാനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും ജനങ്ങളെ ഭരിക്കേണ്ടത് ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനും അവകാശമുണ്ടെന്ന് ബൈഡന്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി.

കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ ക്യൂബന്‍ ജനത ആഗ്രഹിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കണം. ദശാബ്ദങ്ങളായി ജനതയെ അടിച്ചമര്‍ത്തുന്നതിനും സാമ്പത്തിക ഞെരുക്കത്തിലേക്കും നയിക്കുന്ന ക്യൂബന്‍ സര്‍ക്കാരിന്‍റെ നയങ്ങളില്‍ സമൂലമാറ്റം ആവശ്യമാണ്. ജനത്തിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്യൂബന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ബൈഡന്‍ പറഞ്ഞു.