ദുബായ് ജബല്‍അലി തുറമുഖത്ത് വന്‍ തീപിടുത്തം; തീപടര്‍ന്നത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ നിന്ന്

ദുബായ്: ജബല്‍ അലി തുറമുഖത്ത് കപ്പലില്‍ നിന്നും വന്‍ തീപിടുത്തം. നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. യു എ ഇ സമയം രാത്രി പന്ത്രണ്ടോടെയാണ് സംഭവം.

സിവില്‍ ഡിഫിന്‍സിന്റെ ശ്രമഫലമായി തീയണക്കാന്‍ കഴിഞ്ഞുവെന്നും ആളപായമില്ലെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. കപ്പലില്‍ ഉണ്ടായിരുന്ന 14 ജീവനക്കാരേയും രക്ഷപ്പെടുത്തി.

കപ്പലിലെ കണ്ടെയ്‌നെറില്‍ വലിയ പൊട്ടിത്തെറി ഉണ്ടായതിനെ തുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകളില്‍ 3 എണ്ണത്തില്‍ തീ പിടിച്ചേക്കാവുന്ന വസ്തുക്കളായിരുന്നുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ പറഞ്ഞു.

തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ജബല്‍ അലി