നി​ർ​ത്തി​വെ​ച്ച ഫാ​മി​ലി വി​സ പുനഃസ്ഥാപിച്ച് ഖത്തർ

ദോ​ഹ: കു​ടും​ബ​ത്തെ ഖ​ത്ത​റി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. കൊറോണ മഹാമാരിയുടെ തു​ട​ക്ക​ത്തി​ൽ നി​ർ​ത്തി​വെ​ച്ച ഫാ​മി​ലി വി​സക്കുള്ള അപേക്ഷ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ മെ​ട്രാ​ഷ്​ 2 ആ​പ്പി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി.

ഇ​ന്ത്യ, പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ ഫാ​മി​ലി വി​സ​ ഇ​ഷ്യൂ ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 2020 മാ​ർ​ച്ചി​ൽ എ​ല്ലാ വി​സ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​ച്ച ഖ​ത്ത​ർ, പി​ന്നീ​ട്​ ​ഓ​രോ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തു​റ​ന്നു​ന​ൽ​കി​യ​ത്. മ​ല​യാ​ളി​ക​ൾ അടക്കമുള്ള നി​ര​വ​ധി​പേ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യെ​ല്ലാം ഫാ​മി​ലി വി​സ അ​നു​വ​ദി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഈ ​കാ​ത്തി​രി​പ്പു​ക​ൾ​ക്കെ​ല്ലാം മറുപടിയുമായാണ് ​തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ മെ​ട്രാ​ഷി​ലെ ഫാ​മി​ലി വി​സ അ​പേ​ക്ഷ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രാ​യ താ​മ​സ​ക്കാ​ർ​ക്ക് ഇ​നി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മുഖേന പൂ​രി​പ്പി​ച്ച്‌ ഫാ​മി​ലി വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മുൻപ്​ മെ​ട്രാ​ഷ് ആ​പ്പി​ൽ മ​റ്റു​പ​ല രാ​ജ്യ​ക്കാ​ർ​ക്കു​മു​ള്ള അ​പേ​ക്ഷ പു​നഃ​സ്ഥാ​പി​ച്ച കൂ​ട്ട​ത്തി​ൽ ഇ​ന്ത്യ​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ശ​ക്ത​മാ​യ ട്രാ​ഫി​ക് മൂലം ഇ​ന്ത്യ​യെ ലി​സ്​​റ്റി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. തുടർന്ന് സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച്‌ നി​ല​വി​ൽ ഇ​ന്ത്യ​യെ വീ​ണ്ടും ഉ​ൾ​പ്പെ​ടു​ത്തി .

അ​തേ​സ​മ​യം, രാജ്യത്തേക്ക് വി​സി​റ്റ്​ വി​സ​ക​ൾ ഒ​ന്നും അധികൃതർ അ​നു​വ​ദി​ച്ചു ​തു​ട​ങ്ങി​യി​ട്ടി​ല്ല. കൊറോണ​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ അടക്കമുള്ള രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ 10 ദി​വ​സ ക്വാ​റ​ൻ​റീ​ൻ നി​ല​വി​ലു​ള്ള​തി​നാ​ൽ വി​സി​റ്റ്​ വി​സ​ക്കാ​യി ഇ​നി​യു​മേ​റെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രും.