സ്പുട്നിക് വിയുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: ‘രാജ്യത്ത് കൊറോണ വകഭേദങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ആര്‍ഡിഐഎഫ് സ്പുട്‌നിക് വി ഉല്പാദനത്തിന്റെ ശേഷി വര്‍ധിപ്പിക്കുകയാണെന്ന് ആര്‍ഡിഐഎഫിന്റെ സിഇഒ. കിറില്‍ ഡിമിട്രിവ് പറഞ്ഞു. റഷ്യ വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്സിന്‍ സ്പുട്നിക്കിന്റെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് വാക്സിന്‍ ഉല്പാദിപ്പിക്കുന്നത്.

മോര്‍പന്‍ ലാബോറട്ടറീസിന്റെ ഹിമാചല്‍ പ്രദേശിലെ നിര്‍മാണശാലയിലാണ് ഉല്പാദനം ആരംഭിച്ചത്. ഗ്ലാന്‍ഡ് ഫാര്‍മ, ഹെറേറോ ബയോഫാര്‍മ, പാനസി ബയോടെക്, സ്‌റ്റെലിസ് ബയോഫാര്‍മ, വിര്‍ഷോ ബയോടെക് തുടങ്ങിയ കമ്പനികളുമായും വാക്‌സിന്‍ ഉല്പാദനത്തിന് ആര്‍ഡിഐഎഫ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഗമേലിയ സെന്ററിലേക്കാണ് ആദ്യ ബാച്ച്‌ ഗുണനിലവാര പരിശോധയ്ക്കായി അയക്കുന്നത്. മോര്‍പന്‍ ലാബോറട്ടറീസും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്.