കൊറോണ മൂന്നാംതരംഗം മൂർഛിച്ച് ഡെൽറ്റ പ്ലസ് വേരിയന്റ് ആകുമെന്ന് മുന്നറിയിപ്പ്

ന്യൂഡെൽഹി: കൊറോണ മൂന്നാംതരംഗം മൂർഛിച്ച് ഡെൽറ്റ പ്ലസ് വേരിയന്റ് ആകുമെന്ന് വിദ്ഗ്ധർ. ഡെൽറ്റ പ്ലസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊറോണ മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഡെൽറ്റ വേരിയന്റിന്റെ പുതിയ രൂപം മഹാരാഷ്ട്ര ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ കണ്ടെത്തിയെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. മഹാരാഷ്ടയിലെ രത്നഗിരിയിലും ജൽഗോണിലും കേരളത്തിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലുമാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്രം ഇതേക്കുറിച്ച്‌ ഈ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരം വേരിയന്റുകൾ കണ്ടെത്തിയവരുടെ ട്രാവൽ ഹിസ്റ്ററി, വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവയെക്കുറിച്ച്‌ സംസ്ഥാനങ്ങൾ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.