വെൽക്കം ടു ദുബായ് ; യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന്

ദുബായ്: ഒന്നേകാൽ വർഷം അടഞ്ഞുകിടന്ന ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് യാത്രക്കാരെ സ്വീകരിക്കാനൊരുങ്ങി .ഈ മാസം 24 (വ്യാഴാഴ്ച) മുതൽ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമാകും. 15 മാസത്തോളമായി അടഞ്ഞു കിടക്കുകയായിരുന്ന വിമാനത്താവളമാണ് വിദേശ യാത്രക്കാരെ വരവേൽക്കാൻ ഒരുങ്ങുന്നത്.

ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളിലെ കാലാവധിയുള്ള യുഎഇ താമസ വിസക്കാർക്ക് തിരികെ എത്താൻ ദുബായ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. യുഎഇ അംഗീകരിച്ച കൊറോണ വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി. ജുലൈ 24 മുതൽ ദുബായിലേക്ക് സർവ്വീസ് നടത്തുമെന്ന് എയർ ഇന്ത്യയും എമിറേറ്റ്സ് എയർ ലൈനും അറിയിച്ചു.