ന്യൂയോർക്കിൽ കൊറോണ നിയന്ത്രണങ്ങൾ മാറ്റി; ആഘോഷമാക്കി കരിമരുന്ന് പ്രകടനം

ന്യൂയോർക്ക്: ഏറെ നാൾ നഗരത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധ നിയന്ത്രണ വിധേയമായതോടെ ന്യൂയോർക്കിൽ കൊറോണ നിയന്ത്രണങ്ങൾ എടുത്തുമാറ്റി. സംസ്ഥാന വ്യാപകമായി കരിമരുന്ന് പ്രയോഗം നടത്തിയാണ് ഈ പ്രഖ്യാപനം സംസ്ഥാനം ആഘോഷിച്ചത്. ഇതോടെ നിയന്ത്രണങ്ങൾ ഒഴിവാക്കിയ അമേരിക്കൻ സംസ്ഥാനമായി ന്യൂയോർക്ക്.

സംസ്ഥാനത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്കും ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ന്യൂയോർക്ക് നിർബന്ധിത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതായി പ്രഖ്യാപിച്ചത്. ഗവർണർ ആൻഡ്രൂക്യൂമോയാണ് പ്രഖ്യാപനം നടത്തിയത്.

‌‌
‌കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് തുടരും. വാണിജ്യവും സാമൂഹികവുമായ നിയന്ത്രണങ്ങൾ നീക്കും. എന്നാൽ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ മാർഗനിർദേശങ്ങൾ പ്രകാരമുള്ള ചില നിയന്ത്രണങ്ങളുണ്ടാകും. വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ വേണ്ട. എന്നാൽ വാക്സീൻ സ്വീകരിക്കാത്തവർ രണ്ട് മാർഗനിർദേശങ്ങളും പാലിക്കണം. വാക്സിനെടുക്കാത്തവർക്ക് ചില പരിപാടികളിൽ പങ്കെടുക്കാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും ക്യൂമോ വ്യക്താക്കി.‌

വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കുകയോ രണ്ട് മീറ്റർ സാമൂഹിക അലകം പാലിക്കേണ്ടതോ ആവശ്യമില്ല. എന്നാൽ, വാക്സിൻ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കൂടാതെ ചില പരിപാടികളിൽ പ്രവേശനം നേടുന്നതിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്നും ഗവർണറുടെ ഓഫീസ് അറിയിച്ചു.