ബെയ്ജിംഗ്: ചൈനയിലെ വവ്വാലുകളിൽ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തി. ഷാന്‍ടോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വൈറുക്കളെ കണ്ടെത്തിയത്. സാര്‍സ് കോവ് 2 വൈറസുമായി ഏറെ സാമ്യമുള്ള വൈറസുകളും ഇതിലുണ്ടെന്ന് ഗവേഷകർ പറയുന്നു.
വവ്വാലുകളിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഗവേഷകര്‍ പഠനം നടത്തി വരികയാണ്.2019ല്‍ വുഹാനിലെ വവ്വാലുകളില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്ന് ചൈന വാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വവ്വാലുകളിലെ വൈറസിനെ കുറിച്ച് പഠനം നടത്തുന്നത്.
ഇന്ത്യയില്‍ കൊറോണ ആദ്യവകഭേദത്തിനെതിരെയുള്ള പ്രതിരോധശേഷിയെ കുറിച്ച് വെല്ലൂര്‍ സിഎംസിയില്‍ നടന്ന പഠനം കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തവര്‍ക്ക് രോഗം ബാധിച്ചാലും ആശുപത്രിയില്‍ ചികിത്സ തേടേണ്ട സ്ഥിതി 23 ശതമാനം മാത്രമാണ്.
കൃത്രിമ ഓക്‌സിജന്‍ ആവശ്യമായി വരുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുളള സാധ്യത എട്ട് ശതമാനവും തീവ്രപരിചരണം വേണ്ടത് ആറ് ശതമാനമാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.