മലാല യൂസുഫ് ​സായിയെ ആക്രമിക്കുമെന്ന്​ ഭീഷണി മുഴക്കി; പാക്​ പുരോഹിതൻ അറസ്റ്റിൽ

പെഷാവർ: നൊബേൽ ജേതാവും പാക്​ വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് ​സായിയെ ആക്രമിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ മുസ്ലിം മതപുരോഹിതനെ ഭീകരവിരുദ്ധ കുറ്റം ചുമത്തി പാക് ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഖൈബർ പ​ഖ്​തൂൻഖ്വ പ്രവിശ്യയിലെ സർദാർ അലി ഹഖാനിയാണ്​ അറസ്​റ്റിലായത്​.

മലാല പാകിസ്​താനിലെത്തിയാൽ ആദ്യം ചാവേറാകുക താൻ ആയിരിക്കുമെന്നായിരുന്നു ഭീഷണി. വോഗ്​ മാഗസിനു നൽകിയ അഭിമുഖത്തിൽ പരമ്പരാഗത കാഴ്​ചപ്പാടിനു വിരുദ്ധമായി വിവാഹത്തെ കുറിച്ച്​ മലാല പറഞ്ഞ വാക്കുകളായിരുന്നു പ്രകോപനത്തിന്​ കാരണം.