ചൈനീസ് വാക്‌സിനുകൾ എടുത്തവർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ് : ചൈനീസ് വാക്‌സിനുകൾ എടുത്തവർക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ . ചൈനീസ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ സൗദി അറേബ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല . സൗദിയുടെ അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ഫൈസർ, അസ്ട്രസെനെക്ക, മോഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത് .

ചൈനയുടെ വാക്‌സിനുകൾക്ക് ഐക്യരാഷ്ട്ര ആരോഗ്യ ഏജൻസി അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും, വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . ചൈനയിലെ സിനോവാക്, സിനോഫാം വാക്‌സിനുകൾ എടുത്തവർക്കാണ് രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത് .

ഇതെടുത്ത പാകിസ്ഥാനികളെയാണ് ഏറെ ബാധിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ അംഗീകൃത വാക്‌സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പാക് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് ആവശ്യപ്പെട്ടു.