അ​മേ​രി​ക്കയിലെ മിനാ​പോ​ളി​സിൽ വെ​ടി​വ​യ്പ്പ്; മൂന്ന് പേര്‍ മരിച്ചു

മി​നാ​പോ​ളി​സ് (അ​മേ​രി​ക്ക​): വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ വീതം കൊ​ല്ല​പ്പെ​ട്ടു. നോ​ര്‍​ത്ത് മി​നാ​പോ​ളി​സി​ലെ 22 അ​വ​ന്യു​വി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒ​രു സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ടി​വ​യ്പ്പി​ല്‍ ഇ​വ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി​ച്ചേ​ര്‍​ന്ന​പ്പോ​ഴേ​ക്കും ഇ​വ​ര്‍ മ​രി​ച്ചി​രു​ന്നു. പ്രതിയെ പിടികൂടാന്‍ ഇതുവരെ സാ​ധി​ച്ചി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊര്‍ജിതമാക്കി.

ഈ​സ്റ്റ് ലേ​ക്ക് സ്ട്രീ​റ്റി​ലാ​ണ് ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പ് സംഭവിച്ചത്. പ​ര​സ്പ​രം വ​ഴ​ക്ക​ടി​ച്ച ര​ണ്ട് പേ​ര്‍ പ​ര​സ്പ​രം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. എന്നാല്‍ ഇ​ത് ക​ണ്ട് സ​മീ​പം നി​ന്ന​യാ​ളാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ചിരിക്കുന്നത്. പോ​ലീ​സ് എ​ത്തി രക്ഷിക്കാന്‍ നോക്കിയെങ്കിലും ഇ​യാ​ളും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

മെ​ട്രോ ട്രാ​ന്‍​സി​റ്റ് പോ​ലീ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്‌ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​ന് ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത്തെ വ്യ​ക്തി കൊ​ല്ല​പ്പെ​ട്ട​ത്. അ​ക്ര​മാ​സ​ക്ത​നാ​യ ഒ​രാ​ള്‍ മ​റ്റൊ​രാ​ളെ വെ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഗുരു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​ചെ​ന്നെ​ങ്കി​ലും ഇയാളും മരിച്ചു.