വിവാദ ആൾദൈവം ഗുർമീത് റാം റഹീമിനു കൊറോണ

മുംബൈ: വിവാദ ആൾദൈവം ഗുർമീത് റാം റഹീമിനു കൊറോണ. ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുകയാണ് ഗുർമീത്. ‌‌‌‌ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് 20 കൊല്ലത്തേക്കാണ് ഗുർമീതിനെ തടവറയിൽ പ്രവേശിപ്പിച്ചത്.

ഹരിയാനയിലെ സുരാനിയ ജയിലിൽ ആയിരുന്ന ഗുർമീതിനെ വയറുവേദനയെ തുടർന്ന് ആശുപത്രിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്നാണ് ഗുർമീതിനു കൊറോണ സ്ഥിരീകരിച്ചത്. രണ്ടാം തവണയാണ് ഗുർമീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രണ്ടാഴ്ച മുൻപ് ഇയാളെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. ഇന്ന് ആശുപത്രിയിൽ എത്തിച്ചു എങ്കിലും കൊറോണ പരിശോധനയ്ക്ക് ഗുർമീത് വിസമ്മതിച്ചു. എന്നാൽ, നിർബന്ധപൂർവം ടെസ്റ്റ് നടത്തുകയും ടെസ്റ്റിൽ കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തുകയുമായിരുന്നു.