കൊറോണ നിയന്ത്രണ മാർഗനിർദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ; ടിപിആർ 10 ശതമാനം എങ്കിൽ നിയന്ത്രണം തുടരണം

ന്യൂഡെല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍.

രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണം.

ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി വേണം പിന്‍വലിക്കാന്‍. 10 ശതമാനം കൊറോണ പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നു നിര്‍ദ്ദേശമുണ്ട്. രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കൊറോണ കേസുകള്‍ കുറഞ്ഞു വരികയാണ് എന്നാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്.

സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും കേസുകള്‍ കുറയുമെന്ന് തന്നെയാണ് കരുതുന്നത് എന്നും ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.