ഓർമക്കുറവ്,ശ്രദ്ധ കേന്ദ്രീകരിക്കൻ പറ്റാതിരിക്കുക, ക്ഷീണം, ഛർദ്ദി, മസിൽ വേദന! ; കൊറോണ ബാധിച്ച കുട്ടികളിലെ ശാരീരിക മാനസിക പ്രശ്നങ്ങൾ പൂർണമായും മാറുമെന്ന് പഠനം

ലണ്ടൻ: കൊറോണ ബാധിച്ച കുട്ടികളിലെ ശാരീരിക മാനസിക പ്രശ്നങ്ങൾ ആറ് മാസത്തിനുള്ളിൽ പൂർണമായും മാറുമെന്ന് പഠനം. ലണ്ടൻ ആസ്ഥാനമാക്കി നടന്ന പഠനത്തിന്റെ വിശദാംശങ്ങൾ ജി ഗാർഡിയൻ പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ശ്വസിക്കുമ്പോവുണ്ടാവുന്ന വേദന, ഓർമപ്രശ്നം, ശ്രദ്ധ കേന്ദ്രീകരിക്കൻ പറ്റാതിരിക്കുക, ക്ഷീണം, ഛർദ്ദി, മസിൽ വേദന, തൊണ്ട വേദന, തലവേദന, പനി, കണ്ണിന്റെ നിറം മാറൽ, മൂക്കിൽ നിന്ന് രക്തം വരുന്നത്, തളർച്ച തുടങ്ങിയവയാണ് പൊതുവേ കുട്ടികളിലുണ്ടാവുന്ന ദീർഘകാല ലക്ഷണങ്ങൾ.

ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ കൊറോണ കുട്ടികളിൽ മാരകമാവുന്നില്ലെന്നാണ് വ്യക്തമാവുന്നത്. കൊറോണ സ്ഥിരീകരിച്ച 60-70 ശതമാനം കുട്ടികളിലും ലക്ഷണങ്ങൾ ഇല്ലായിരുന്നു. ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ 1-2 ശതമാനം കുട്ടികൾക്ക് മാത്രമാണ് തീവ്രപരിചരണം ആവശ്യമായി വന്നത്.

തീവ്രപരിചരണ ആവശ്യമുള്ള മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ തീരെ കുറവാണെന്ന് പഠനം പറയുന്നു.ദീർഘനാൾ നീണ്ടുനിൽക്കുന്ന കുട്ടികളിലെ കൊറോണ കേസുകൾ വളരെ അപൂർവമായാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.