കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു​വീ​ണു​; മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി

റോം: ​കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു​വീ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ൽ ഉണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി ഉ‍​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

ലാ​ഗോ മ​ജോ​രെ ത​ടാ​ക​ക്ക​ര​യി​ലെ സ്ട്രേ​സാ പ​ട്ട​ണ​ത്തി​ൽ നി​ന്ന് മൊ​ത്ത​റേ​ണ മ​ല​മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൾ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൈ​ൻ മ​ര​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്കാ​ണ് കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ ഇ​സ്രേ​ലി പൗ​ര​ന്മാ​രാ​ണെ​ന്ന് ഇ​സ്ര​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2016ൽ ​ആ​ൽ​ഫി​ലാ​ൻ​ഡി​ലെ റൈ​ഡിം​ഗി​നു​ള്ള കേ​ബി​ൾ ലൈ​നു​ക​ൾ പു​തു​ക്കു​പ്പ​ണി​തി​രു​ന്ന​താ​യും ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ച്ച​ശേ​ഷം അ​ടു​ത്ത​കാ​ല​ത്താ​ണു സ്കൈ ​ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​തെ​ന്നും ക​മ്പനി വ​ക്താ​വ് വാ​ൾ​ട്ട​ർ മി​ലാ​ൻ പ​റ​ഞ്ഞു.

ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ളി​ൽ 4900 അ​ടി ഉ​യ​ര​മു​ള്ള മൊ​ത്ത​റേ​ണ പ​ർ​വ​ത​ത്തി​ന് അ​ഭി​മു​ഖ​മാ​യാ​ണ് ത​ടാ​കം. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ റോ​ള​ർ​കോ​സ്റ്റ​റും ഇ​വി​ടു​ണ്ട്.